മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍; കുറ്റം സമ്മതിച്ച് പത്മകുമാറിന്റെ ഭാര്യയും മകളും

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രതി പത്മകുമാറിന്റെ ഭാര്യ എം ആര്‍ അനിത കുമാരിയും മകള്‍ പി അനുപമയും കുറ്റം സമ്മതിച്ചതായി പൊലീസ്.

author-image
Priya
New Update
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍; കുറ്റം സമ്മതിച്ച് പത്മകുമാറിന്റെ ഭാര്യയും മകളും

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രതി പത്മകുമാറിന്റെ ഭാര്യ എം ആര്‍ അനിത കുമാരിയും മകള്‍ പി അനുപമയും കുറ്റം സമ്മതിച്ചതായി പൊലീസ്.

ഒന്നിച്ച് ഇരുത്തിയും അല്ലാതെയും ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ഇതില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും താനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും പത്മകുമാര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

ഇന്നലെ 10.30 മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. തന്നെ കൊണ്ടുപോയി താമസിപ്പിച്ച വീട്ടില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതും ഒരു സ്ത്രീയായിരുന്നു. കടയിലെത്തി തന്റെ ഫോണ്‍ ആവശ്യപ്പെട്ടത് ഒരു സ്ത്രീയാണെന്ന് പാരിപ്പള്ളിയിലെ വ്യാപാരിയും പറഞ്ഞിരുന്നു. ഈ ഫോണില്‍ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്‌നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്‌.സംഭവ ദിവസം പ്രതികള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീളുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തിയിരുന്നു.

kollam child kidnapping case