കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതികളെ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടേക്കും

By priya.06 12 2023

imran-azhar

 

കൊട്ടാരക്കര: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നല്‍കിയേക്കും. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതാകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരാണ് കേസിലെ പ്രതികള്‍.

 

ഇവരെ തുടര്‍ന്ന് ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് വിധേയരാക്കുകയും ചെയ്യും. അതേസമയം, ആറു വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

 

യുട്യൂബര്‍ കൂടിയായ അനുപമയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാതെയായി.

 

 

OTHER SECTIONS