അനുപമയുടെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയില്‍; സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പരിശോധിക്കും

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും.

author-image
Priya
New Update
അനുപമയുടെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയില്‍; സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പരിശോധിക്കും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും.

സംശയാസ്പദമായ രീതിയില്‍ ആര്‍ക്കെങ്കിലും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണ് പരിശോധന നടത്തുന്നത്.ഏത് വെബ്‌സൈറ്റ് ആണ് അധികം ഉപയോഗിച്ചിരിക്കുന്നത്, ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

കൂടാതെ, അനുപമയുടെ ലാപ്‌ടോപും പൊലീസ്ക സ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയില്‍ പൂര്‍ത്തിയായി.പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങളും കണ്ടെത്തി.

kollam kidnapping case police