കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതികള്‍ അടൂര്‍ കെഎപി ക്യാമ്പില്‍, ചോദ്യം ചെയ്യുന്നു

ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു.

author-image
Web Desk
New Update
കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതികള്‍ അടൂര്‍ കെഎപി ക്യാമ്പില്‍, ചോദ്യം ചെയ്യുന്നു

പ്രസാദ് മൂക്കന്നൂര്‍

പത്തനംതിട്ട: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്.

തട്ടിക്കൊണ്ടുപോയ കേസില്‍ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നത്. നീല ഹ്യൂണ്ടായി എലാന്‍ഡ്ര കാറിലാണ് പ്രതികളെ കൊണ്ടുവന്നത്. കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് കുട്ടിയെ കാണിച്ചു.

ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡിഐജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.

police kerala police kollam case