പത്മകുമാര്‍ പൂജപ്പുരയിലെ അതീവ സുരക്ഷാ ജയിലില്‍; ഒപ്പം ഡോ. വന്ദനാവധക്കേസ് പ്രതി

By Web Desk.05 12 2023

imran-azhar

 

 

തിരുവനന്തപുരം: ഓയൂരില്‍ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ചാത്തന്നൂര്‍ സ്വദേശി കെ ആര്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍. സെല്ലില്‍ പത്മകുമാറിനൊപ്പമുള്ളത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപാണ്.

 

സെല്ലില്‍ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണവും സിസിടിവി കാമറയും സ്ഥാപിച്ചിട്ടുണ്ട്. പത്മകുമാറിനെ മറ്റു പ്രതികള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത്.

 

കേസിലെ പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം ആര്‍ അനിത കുമാരിയും മകള്‍ പി അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

 

 

 

 

OTHER SECTIONS