/kalakaumudi/media/post_banners/c61bb119e1064cfda4e0ba1dc336df9c3144aceb1ede41f1040dfdf6584f5fdd.jpg)
കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. പ്രതികള്‍ കല്ലുവാതുക്കലില്‍ നിന്നും ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ആണ് ഡ്രൈവറുടെ മൊഴി.
എന്നാല്‍ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈ ഓട്ടോയില്‍ യാത്ര ചെയ്തവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കുളമടയിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് സിസിടിവി ദൃശ്യം കിട്ടിയത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുര്‍ന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്.