മകളുടെ നഴ്‌സിംഗ് പഠനത്തിന് പണം നല്‍കി, തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം... പത്മകുമാറിന്റെ മൊഴി

By Web Desk.01 12 2023

imran-azhar

 

 


കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. പത്മകുമാറിന്റെ മകള്‍ അനുപമയുടെ നഴ്‌സിംഗ് പഠനത്തിന് തട്ടിക്കൊട്ടുപോയ കുട്ടിയുടെ അച്ഛന്‍ റെജിക്ക് പണം നല്‍കിയിരുന്നു. എന്നാല്‍, ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു.

 

പണം തിരികെ കിട്ടാനാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്മകുമാറിന്റെ മൊഴി. റെജിയെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്.

 

തട്ടിക്കൊണ്ടു പോയ കുട്ടിയെ പത്മകുമാറിന്റെ ചിറയ്ക്കലുള്ള ഫാം ഹൗസില്‍ താമസിപ്പിച്ചെന്നും സൂചനയുണ്ട്. കുട്ടിയെ മോചിപ്പിക്കുന്നതിന് പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ കവിതയാണെന്നാണ് പൊലീസിന്റെ സംശയം.

 

അതിനിടെ, തട്ടിക്കൊണ്ടുപോകലില്‍ കുടുംബത്തിന് പങ്കില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോട് ആവര്‍ത്തിച്ചുപറഞ്ഞെന്നാണ് വിവരം.

 

 

 

 

OTHER SECTIONS