ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് നീക്കം.

author-image
Priya
New Update
ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും

 

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് നീക്കം.

കസ്റ്റഡിയിലെടുത്ത ഫോണിലെ വിശദാംശങ്ങളും ലഭിക്കും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും വാഹന പരിശോധനയും തുടരും.

തട്ടിക്കൊണ്ടു പോകല്‍ സംഘം കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

കുട്ടിയുടെ അച്ഛനായ റെജി കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഇവിടെയടുത്തുള്ള ഫ്‌ലാറ്റിലാണ് റെജി താമസിച്ചിരുന്നത്.

ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.

kollam kidnap case