കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിടിയിലായത് ദമ്പതികളും മകളും, കുട്ടി തിരിച്ചറിഞ്ഞില്ലെന്നു സൂചന

By Web Desk.01 12 2023

imran-azhar

 


കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് ഒരു കുടുംബത്തിലെ മൂന്നു പേര്‍. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്.

 

തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 

പ്രതികളെ അടൂര്‍ പൊലീസ് ക്യാമ്പില്‍ എത്തിച്ചു. കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞതെന്നാണഅ സൂചന. അതിനിടെ, പിടിയിലായവരുടെ ഫോട്ടോ കുട്ടിയെ കാണിച്ചെങ്കിലും കുട്ടി ഇവരെ തിരിച്ചറിഞ്ഞ എന്നാണ് വിവരം.

 

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായത്.

 

 

 

 

 

 

OTHER SECTIONS