കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; കേസ്

By Greeshma Rakesh.03 12 2023

imran-azhar

 


മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരെ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്.

 

കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് മേഞ്ചശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

 


അബ്ദുൾ മനാഫി സ്റ്റേഷനിൽ വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പ്രചാരണം. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്.

 

 

 

OTHER SECTIONS