കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിതക്കനുകൂലമായി മൊഴി നല്‍കിയ ഓഫീസറെ സ്ഥലം മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായി മൊഴി നല്കിയ ഓഫീസറെ സ്ഥലം മാറ്റി.

author-image
Web Desk
New Update
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിതക്കനുകൂലമായി മൊഴി നല്‍കിയ ഓഫീസറെ സ്ഥലം മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായി മൊഴി നല്കിയ ഓഫീസറെ സ്ഥലം മാറ്റി. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി അനിതയെയാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡി.എം.ഇ സ്ഥലം മാറ്റിയത്. ഉടന്‍ ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി.

അതേസമയം, തനിക്ക് അനുകൂലമായി മൊഴി നല്‍കിയ നഴ്സിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധവുമായി അതിജീവിതയും രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ കുത്തിയിരുന്നാണ് അതിജീവിത പ്രതിഷേധിച്ചത്. സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അതിജീവിത വ്യക്തമാക്കി.

Latest News kerala news kozhikode medical college