/kalakaumudi/media/post_banners/b068dd1e09dbb197886cfec5742678b8e4173e7770723f70fbe2acfb933ed8e1.jpg)
കോഴിക്കോട്: മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു.സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്.എംടെക് സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.ഇയാളെ കസ്റ്റഡിയിൽ എടുത്തു.കഴുത്തിനും വയറിനും പരിക്കേറ്റ അധ്യാപകനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .