കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര കോട്ടയം ജില്ലയിൽ; ആദ്യ സ്വീകരണം പാലായിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനനദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന യാത്രയിൽ മധ്യകേരളത്തിൻ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമം.

author-image
Greeshma Rakesh
New Update
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര കോട്ടയം ജില്ലയിൽ; ആദ്യ സ്വീകരണം പാലായിൽ

കോട്ടയം: കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര വ്യാഴാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് വെള്ളിയാഴ്ചയും ജില്ലയിലെ വിവിധയിടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും. ലോക്‌സഭാ സ്ഥാനാർത്ഥികൾ കോട്ടയത്ത് പ്രചരണം ആരംഭിച്ച സാഹചര്യത്തിൽ വിപുലമായ സ്വീകരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനനദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന യാത്രയിൽ മധ്യകേരളത്തിൻ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമം. സമരാഗ്‌നിയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രഭാത സവാരിയും നടത്തും. മണർകാട് കാവുംപടിയിൽ നിന്നും മണർകാട് കവലയിലേക്കാണ് പ്രഭാത സവാരി.

kottayam congress kerala news kpcc samaragni