കെപിസിസി ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി' 9 മുതല്‍ ;വിവിധ ജില്ലകളില്‍ 30 മഹാസമ്മേളനങ്ങള്‍

കെപിസിസി ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി'യുടെ ഭാഗമായി വിവിധ ജില്ലകളില്‍ 30 മഹാസമ്മേളനങ്ങള്‍ നടത്തും.

author-image
Greeshma Rakesh
New Update
കെപിസിസി ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി' 9 മുതല്‍ ;വിവിധ ജില്ലകളില്‍ 30 മഹാസമ്മേളനങ്ങള്‍

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കെപിസിസി ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി'യുടെ ഭാഗമായി വിവിധ ജില്ലകളില്‍ 30 മഹാസമ്മേളനങ്ങള്‍ നടത്തും. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ റാലികള്‍ സംഘടിപ്പിക്കും.പരിപാടിയില്‍ 15 ലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം,പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ 3 വീതവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ 2 വീതവും കാസര്‍കോട്, വയനാട്,പത്തനംതിട്ട ജില്ലകളില്‍ ഒന്നു വീതവുമാണ് പൊതുസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന യാത്ര അടുത്ത മാസം 9ന് കാസര്‍കോട്ട് തുടക്കമാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. 29ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

news updates kerala news Latest News