കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു;യാത്രക്കാർക്ക് രക്ഷകനായി ഡ്രൈവർ

എംഎസ്എം കോളജിനു മുൻവശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്.തീ പിടുത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.

author-image
Greeshma Rakesh
New Update
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു;യാത്രക്കാർക്ക് രക്ഷകനായി ഡ്രൈവർ

ആലപ്പുഴ∙ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു മുൻവശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്.തീ പിടുത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.അതെസമയം ബസിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള യാത്രക്കാർ സുരക്ഷിതരാണ്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സർവീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചു.

തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവൻ യാത്രക്കാരോടും പുറത്ത് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിൽ തീ ആളിപ്പടർന്നത്.എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

ksrtc Kollam News kerala news fire Kayamakulam