/kalakaumudi/media/post_banners/74746f7d44f0d45e8dafd3d962035b1e307965a91109d8849358efc7a8a0515e.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യത്തിന് മാറ്റിവയ്‌ക്കേണ്ടുന്ന തുക വെട്ടിക്കുറച്ച് ഹൈക്കോടതി. ആനുകൂല്യ വിതരണത്തിനായി വരുമാനത്തില്‍ നിന്ന് മാറ്റിവയ്‌ക്കേണ്ടുന്ന തുക അഞ്ച് ശതമാനമായാണ് ഹൈക്കോടതി കുറച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവെക്കേണ്ടി വരും.