ബാംഗ്ലൂര്‍- ചെന്നൈ; ക്രിസ്തുമസ് ന്യൂയര്‍ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് ക്രിസ്തുമസ് ന്യൂയര്‍ പ്രത്യേക സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി.

author-image
Priya
New Update
ബാംഗ്ലൂര്‍- ചെന്നൈ; ക്രിസ്തുമസ് ന്യൂയര്‍ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

 

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് ക്രിസ്തുമസ് ന്യൂയര്‍ പ്രത്യേക സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി.

ക്രിസ്തുമസ് ന്യൂയര്‍ അവധികളോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യമനുസരിച്ച് ഈ മാസം 20 മുതല്‍ ജനുവരി 03 വരെ അധിക സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഓടുന്ന ബസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസ് ക്രമീകരിച്ചത്. www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ സജ്ജീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം - ഫോണ്‍നമ്പര്‍- 0471 2323886, എറണാകുളം -ഫോണ്‍ നമ്പര്‍ - 0484 2372033, കോഴിക്കോട് - ഫോണ്‍ നമ്പര്‍ - 0495 2723796, കണ്ണൂര്‍- ഫോണ്‍ നമ്പര്‍ - 0497 2707777.

new year Bengaluru christmas CHENNAI ksrt