/kalakaumudi/media/post_banners/f6bf9b5e309d1b0aae0948ee7ed9be008a067305dcf98133ef6dbfdd330a531c.jpg)
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ പ്രതിഷേധവുമായി കെഎസ്‌യു.എസ്എഫ്ഐ കെ എസ് യു പ്രവർത്തകരെ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിൻറെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്. പ്രതിഷേധത്തോടെ മത്സരത്തിന് തടസം നേരിട്ടു.
തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങൾ പുനരാരംഭിക്കുകയായിരുന്നു. വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെഎസ്‍യു പ്രതിഷേധം.തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി. വേദിക്കുള്ളിൽനിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പ്രതിഷേധം കനത്തതോടെ കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
