സിദ്ധാർത്ഥൻ്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി കെഎസ്‍യു; പകരം 'എസ്എഫ്ഐ കൊന്നതാണെ'ന്ന ബോർഡ്

എസ്.എഫ്.ഐ പ്രവർത്തകനും കുറക്കോട് വിനോദ് ന​ഗർ നിവാസിയുമായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളേയും നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്നായിരുന്നു ഫ്ലെക്സ് ബോർഡ്‌

author-image
Greeshma Rakesh
New Update
സിദ്ധാർത്ഥൻ്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി കെഎസ്‍യു; പകരം 'എസ്എഫ്ഐ കൊന്നതാണെ'ന്ന ബോർഡ്

നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി കെഎസ്‍യു. എസ്.എഫ്.ഐ പ്രവർത്തകനും കുറക്കോട് വിനോദ് നഗർ നിവാസിയുമായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളേയും നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്നായിരുന്നു ഫ്ലെക്സ് ബോർഡ്‌.

ഈ മോർഡാണ് കെഎസ്യു എടുത്തുമാറ്റിയത്. പകരം ‘എസ്എഫ്ഐ കൊന്നതാണ്’ എന്നെഴുതിയ ബോർഡ് കെഎസ്‍യു സ്ഥാപിച്ചു.എസ്.എഫ്.ഐ കഴിഞ്ഞദിവസം സ്ഥാപിച്ച ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.മകൻ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നും ഒരു പാർട്ടിയിലും ഇല്ലെന്നും പിതാവ് പ്രതികരിച്ചിരുന്നു.

അതെസമയം സിദ്ധാർത്ഥിനെ പ്രതികൾ ക്രൂരമായി മർദിച്ചതായി വിദ്യാർത്ഥികൾ മൊഴിനൽകിയിരുന്നു.നിലത്തെ മലിന ജലം കുടിപ്പിച്ചതായും ഭക്ഷണവും കുടിവെള്ളവും നൽകാതെ 3 ദിവസം മർദിച്ചെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പുറത്ത് പറയാത്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ഹോസ്റ്റൽ സമാന്തര കോടതിയാണെന്നും കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ തുറന്നുപറഞ്ഞു.

KSU cpim sfi pookode veterinary college siddharth death case