/kalakaumudi/media/post_banners/051b0145adaca83b3796b288cb4ce86d4975fdb5e2d48b050e85a1d4bce68603.jpg)
ബത്തേരി: വയനാട് വാകേരി കൂടല്ലൂരിലിറങ്ങിയ നരഭോജി കടുവയെ പിടിക്കാന്‍ കുങ്കിയാനകള്‍. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായാണ് രണ്ടു കുങ്കിയാനകളെ എത്തിച്ചത്.
കുറ്റിക്കാടുകളില്‍ ഉള്‍പ്പെടെ കടുവയുണ്ടാകും. അതിനാല്‍, കുങ്കിയാനകളുടെ മുകളില്‍ കയറിയാവും തിരച്ചില്‍. കടുവയെ കണ്ടാല്‍ ആനയുടെ മുകളില്‍ നിന്നും മയക്കുവെടിവയ്ക്കും.
വ്യാഴാഴ്ചയാണ് കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞത്. 13 വയസ്സ് പ്രായമുളഅള ഡബ്ല്യുഡബ്ല്യുഎല്‍ 45 എന്ന ആണ്‍കടുവയാണ് കഴിഞ്ഞ ദിവസം യുവാവിനെ കൊലപ്പെടുത്തിയത്.
കടുവയെ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ദൗത്യം അവസാന ഘട്ടത്തിലാണ്.