/kalakaumudi/media/post_banners/ed15e8988e00450cb4ab4c8ffb36cb818c30271b01d110da3791859c2eb665c4.jpg)
കോട്ടയം: ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുള്‍പൊട്ടിയത്. കച്ചറയില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് 7 മുതല്‍ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. രാത്രി ഒന്‍പതോടെയാണ് വീടിനകത്തേക്ക് മലവെള്ളപ്പാച്ചില്‍ എത്തിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും മലവെള്ളപ്പാച്ചിലില്‍ പെട്ടു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി.