കശ്മീരില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

കശ്മീര്‍ കുപ് വാര ജില്ലയിലെ മാച്ചിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച അഞ്ച് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു.

author-image
Web Desk
New Update
കശ്മീരില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: കശ്മീര്‍ കുപ് വാര ജില്ലയിലെ മാച്ചിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച അഞ്ച് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പോലീസും സൈന്യവും ചേര്‍ന്നു നടത്തിയ വെടിവയ്പ്പില്‍ ആദ്യം രണ്ട് ഭീകരര്‍ മരിച്ചു. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.

മരിച്ചവര്‍ ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

 

india national news jammu and kashmir