2,000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

2,000 രൂപ നോട്ട് ബാങ്കുകള്‍ വഴി മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റാന്‍ നല്‍കിയ സമയം ആര്‍ബിഐ പിന്നീട് ഒരാഴ്ച കൂടി നീട്ടിയിരുന്നു

author-image
Web Desk
New Update
2,000 രൂപ നോട്ട്  മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: 2,000 രൂപ നോട്ട് ബാങ്കുകള്‍ വഴി മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റാന്‍ നല്‍കിയ സമയം ആര്‍ബിഐ പിന്നീട് ഒരാഴ്ച കൂടി നീട്ടിയിരുന്നു.

സമയപരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴി നോട്ട് മാറാനുള്ള അവസരമുണ്ട്. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ്ഓഫീസ് വഴിയും നോട്ടുകള്‍ മാറാന്‍ കഴിയും.

3.43 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ തിരികെയെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. കോടതികളിലും, അന്വേഷണ ഏജന്‍സികളിലും കേസിന്റെ ഭാഗമായി കറന്‍സികള്‍ ഉണ്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കാനാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ചെറിയ മൂല്യമുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമായ സാഹചര്യത്തില്‍, 2018 ല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിരുന്നു. മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

INDIAN RUPEE currency 2000 rupee note change