ഞായറാഴ്ച മുതൽ 2000 രൂപ നോട്ട് വെറും കടലാസ് കഷ്ണം; മാറ്റിയെടുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും

അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ഞായറാഴ്ച മുതൽ 2000 രൂപ നോട്ട് വെറും കടലാസ് കഷ്ണം; മാറ്റിയെടുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവർക്ക് മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ശനിയാഴ്ച അവസാനിക്കും. ഒക്ടോബർ 1 മുതൽ 2000 രൂപയുടെ നോട്ട് മൂല്യം നഷ്ടമായി വെറും കടലാസ് കഷ്ണമായി മാറും.

അതെസമയം നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. നോട്ട് ബാങ്കുകളിൽ തിരികെ നൽകുന്നതിന് സമയ പരിധി ആര്‍ബിഐ നീട്ടിയേക്കും. ഒക്ടോബർ 30 വരെ സമയം നീട്ടി നൽകാനാണ് സാധ്യത.

മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.

ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ൽ 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിരുന്നു.

നിലവിൽ എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.

അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

RBI 2000 rupees note Exchange