/kalakaumudi/media/post_banners/41c35896edaa8ab9b5e95a5c31d17f7041812246e036f85db5494764013add44.jpg)
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തേക്കില്ലെന്ന് ലീഗ് നേതൃത്വം. യു ഡി എഫ് കക്ഷി എന്ന നിലയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ലീഗ് അറിയിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ട്. സിപിഎം റാലി നടത്തുന്നതില്‍ വളരെയധികം സന്തോഷം. റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിനും നന്ദിയുണ്ട്. ലീഗ് പങ്കെടുക്കാത്തതില്‍ കുറ്റം കാണേണ്ട കാര്യമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 11 ന് കോഴിക്കോട് വച്ചാണ് റാലി നടക്കുന്നത്. പലസ്തീല്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.