കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പുലി കിണറ്റില്‍ വീണു

By web desk.29 11 2023

imran-azharപെരിങ്ങത്തൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുകിണറ്റില്‍ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

 

രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

പുലി കനകമലയില്‍നിന്ന് ഇറങ്ങി വന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. പൊതുവെ വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാത്ത പ്രദേശത്ത് പുലിയെ കണ്ടതിനാല്‍ ഭീതിയിലാണ് സമീപവാസികള്‍.

 

 

 

 

OTHER SECTIONS