/kalakaumudi/media/post_banners/e209ddb17cd533c781d983c7edcebebaee9448470fb5c474ca7eedb74c6e4a5a.jpg)
തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്.പുലി റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് വിവരം വനം വകുപ്പിനെ അറിയിച്ചു.തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാൻ കാണാൻ കഴിഞ്ഞില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചരികള്‍ കൂടുതലാണ്.