ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് ഉയര്‍ത്തിയത്.

author-image
Web Desk
New Update
ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

തിരുവനന്തപുരം: ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് ഉയര്‍ത്തിയത്. അപകട മരണം സംഭവിച്ചാല്‍ 15 ലക്ഷം രൂപയാണ് ലഭിക്കുക. സ്വാഭാവിക മരണത്തിന് അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക.

പൂര്‍ണമായും കിടപ്പിലായാലും 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം സംഭവിച്ചാലും 15 ലക്ഷം രൂപ ലഭിക്കും.

കൈ, കാല്‍, കാഴ്ച, കേള്‍വി എന്നിവ നഷ്ടപ്പെട്ടാലും പരിരക്ഷ ഉണ്ടാവുന്നതാണ്. വാഗ്ദത്ത തുകയുടെ 40 മുതല്‍ 100 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. അതേ സമയം വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

kerala news Latest News life insurance