/kalakaumudi/media/post_banners/01c4467d9045d2ccfd2d85200e16384a9c0dfcfb92290de430fd6d9beb11123d.jpg)
കോഴിക്കോട്: എല്‍ജെഡി സംസ്ഥാന ഘടകം ആര്‍.ജെ.ഡിയില്‍ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തില്‍ എം.വി. ശ്രേയാംസ്‌കുമാറിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു.
ആര്‍.ജെ.ഡി ദേശീയ നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം.വി. ശ്രേയാംസ്‌കുമാറിന് പാര്‍ട്ടി പതാക കൈമാറി. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു.
നേരത്തെയുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് ഇപ്പോഴത്തെ തീരുമാനമെടുത്തതെന്ന് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.