/kalakaumudi/media/post_banners/99fecb83f3f52e96b3d92c31c65274070fb9339675db831c83a9f018d9498ebe.jpg)
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തി കോണ്‍ഗ്രസും ആം ആദ്മി പാർട്ടി (എഎപി) യും ധാരണയിലെത്തി.ഏഴു സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. നാല് എണ്ണത്തിനായിരുന്നു കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും അവകാശവാദം.
കോൺഗ്രസ് ഒരു സീറ്റ് വിട്ടു നൽകാൻ തയ്യാറായതോടെ ആണ് ഭിന്നതയ്ക്ക് അയവുണ്ടായത്.ഇതോടെ ഡൽഹിയിലെ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും.അതെസമയം ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നതെന്ന് കോൺഗ്രസ് ഇന്ന് ആരോപിച്ചു. പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് 65 കോടി ഈടാക്കിയത് അടക്കമുള്ളവ ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു.
സീറ്റു ധാരണ രൂപപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെ ഭാരത് ജോഡോ ന്യായ യാത്രയിലേക്ക് കോൺഗ്രസ് വീണ്ടും ക്ഷണിച്ചു. ആഗ്രയിൽ യാത്രയുടെ ഭാഗമാകാൻ ആണ് അഖിലേഷിനോട് ഉള്ള അഭ്യർത്ഥന. അമേത്തിയിലോ റായ്ബറിയിലോ യാത്രയുടെ ഭാഗമാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സീറ്റ് ധാരണ രൂപപ്പെടാത്ത സാഹചര്യത്തിൽ അഖിലേഷ് എത്തിയിരുന്നില്ല.