ലോക്സഭാ തെരഞ്ഞെടുപ്പ്; എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം വ്യാഴാഴ്ച

വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പല പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം

author-image
Greeshma Rakesh
New Update
ലോക്സഭാ തെരഞ്ഞെടുപ്പ്; എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം വ്യാഴാഴ്ച

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വ്യാഴാഴ്ച അന്തിമ തീരുമാനമാകും.വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പല പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

കേരളത്തിൽ 6 എപ്ലസ് മണ്ഡലങ്ങളുൾപ്പടെ 8 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി വ്യാഴാഴ്ച ഡൽഹിയിലെത്തും. കേരളത്തിൽ 14 സീറ്റുകളിൽ ബിജെപിയും, 4 സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് നിലവിൽ ധാരണ.

k surendran kerala news lok-sabha election 2024 candidate list NDA BJP delhi