എറണാകുളത്തെ യുവ സ്ഥാനാര്‍ത്ഥി; ഉജ്ജ്വലം സ്വീകരണം ഏറ്റുവാങ്ങി അഡ്വ. ആന്റണി ജൂഡിയുടെ രണ്ടാംഘട്ട പര്യടനം

എറണാകുളം ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാര്‍ത്ഥി അഡ്വ. ആന്റണി ജൂഡിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. മാര്‍ച്ച് പതിമൂന്നിന് എറണാകുളം നിയോജകമണ്ഡലത്തിലെ കാങ്ങരപ്പടിയില്‍ ആരംഭിച്ച് സൗത്ത് കളമശേരിയില്‍ അവസാനിച്ച ആദ്യദിനപര്യടനം പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

author-image
Web Desk
New Update
എറണാകുളത്തെ യുവ സ്ഥാനാര്‍ത്ഥി; ഉജ്ജ്വലം സ്വീകരണം ഏറ്റുവാങ്ങി അഡ്വ. ആന്റണി ജൂഡിയുടെ രണ്ടാംഘട്ട പര്യടനം

എറണാകുളം ലോക്‌സഭാ മണ്ഡലം ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥി, അഡ്വ. ആന്റണി ജൂഡിയുടെ നിയോജകമണ്ഡല പര്യടനം കളമശേരിയില്‍

എറണാകുളം: എറണാകുളം ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാര്‍ത്ഥി അഡ്വ. ആന്റണി ജൂഡിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. മാര്‍ച്ച് പതിമൂന്നിന് എറണാകുളം നിയോജകമണ്ഡലത്തിലെ കാങ്ങരപ്പടിയില്‍ ആരംഭിച്ച് സൗത്ത് കളമശേരിയില്‍ അവസാനിച്ച ആദ്യദിനപര്യടനം പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്വന്റി20 എക്കാലവും മുന്നോട്ടുവച്ചിട്ടുള്ള സംശുദ്ധ രാഷ്ട്രീയത്തെയും ജനസേവനമെന്ന കലര്‍പ്പില്ലാത്ത ആദര്‍ശത്തെയും ഹൃദയത്തില്‍ ഏറ്റെടുത്ത ജനങ്ങള്‍ ഉജ്ജ്വലമായ വരവേല്‍പ്പാണ് അഡ്വ. ആന്റണി ജൂഡിക്ക് ഒരുക്കിയത്.

എറണാകുളം നിയോജകമണ്ഡലത്തിലെ കളമശേരി, ഏലൂര്‍ മുനിസിപ്പാലിറ്റികളിലാണ് ബുധനാഴ്ച റോഡ് ഷോ നടന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പര്യടനം രാത്രി 8. 30 വരെ നീണ്ടു. റോഡ് ഷോയ്ക്കൊപ്പം പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദര്‍ശിച്ചു.

പ്രചാരണ പരിപാടികള്‍ക്ക് ട്വന്റി20 പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഗോപകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ലീനാ സുഭാഷ്, സജി തോമസ്, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഡോ. ടെറി തോമസ്, ഷൈനി ആന്റണി, ആനന്ദ് കൃഷ്ണന്‍, മറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

kerela ernakulam advocate antony judy lok-sabha election 2024