ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭാരത് ജോഡോ യാത്ര വരുന്നത് അറിയിച്ചില്ല; പ്രതികരിച്ച് മമതാ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

author-image
anu
New Update
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭാരത് ജോഡോ യാത്ര വരുന്നത് അറിയിച്ചില്ല; പ്രതികരിച്ച് മമതാ

 

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'ഇന്‍ഡ്യ' മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് കോണ്‍ഗ്രസുമായി യോജിപ്പിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പു ഫലത്തിനുശേഷം മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമതാ വ്യക്തമാക്കി.

തനിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല. ബംഗാളില്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തില്‍ തീരുമാനം എടുക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോണ്‍ഗ്രസിനില്ലെന്നും മമത തുറന്നടിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 2 സീറ്റ് നല്‍കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയിരുന്നു. 6 സീറ്റെങ്കിലും വേണമെന്ന് കോണ്‍ഗ്രസും അത്രയും ജയിക്കാനുള്ള കെല്‍പ് കോണ്‍ഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ 'ഇന്‍ഡ്യ' മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പ്രതിസന്ധി രൂക്ഷമായി.

Latest News national news