യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായി; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യ സഭ സീറ്റ് നൽകുമെന്ന് വിഡിസതീശൻ

അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നൽകും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് സീറ്റ് സംബന്ധിച്ചുള്ള ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും

author-image
Greeshma Rakesh
New Update
യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണയായി; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യ സഭ സീറ്റ് നൽകുമെന്ന് വിഡിസതീശൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തിൽ യുഡിഎഫ് മുസ്ലീം ലീഗ് ധാരണയിലെത്തിയതായി പ്രതിപക്ഷ നേതാവ് വിഡിസതീശൻ. 16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് വിഡിസതീശൻ പറഞ്ഞു.അതെസമയം മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.

മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നൽകും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് സീറ്റ് സംബന്ധിച്ചുള്ള ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോർമുല ലീഗ് അംഗീകരിച്ചതായും സതീഷൻ വ്യക്തമാക്കി.അതെസമയം കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ അവസാനിക്കുമെന്നും വ്യാഴാഴ്ച സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 16 സീറ്റിൽ കോൺഗ്രസും 2 സീറ്റിൽ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോൺഗ്രസിനും കൊല്ലത്ത് ആർഎസ്പിയും സ്ഥാനാർത്ഥിയെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ്എംപിമാർ മത്സരിക്കുക എന്നതായിരുന്നു ലീഗിലെ നേരത്തെ ധാരണ എങ്കിലും രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയതിനാൽ പുതുമുഖത്തെ ഇറക്കണോയെന്നത് സംബന്ധിച്ചുള്ള ആലോചനയും നടക്കുന്നുണ്ട്. 

അതെസമയം ബുധനാഴ്ച നടന്ന യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.

congress vd satheesan muslim league loksabha election 2024