പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറി; 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.

author-image
Priya
New Update
പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറി; 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

 

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ മരിച്ചവര്‍ തിരുവള്ളൂര്‍ സ്വദേശികളാണെന്ന് ആണ് വിവരം.

നമന സമുദ്രത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തെ കടയില്‍ ചായകുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്.പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോകുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്.

പിന്നാലെ ലോറി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

Sabarimala accident tamilnadu