/kalakaumudi/media/post_banners/5c464141c53ee578e5abe805decbd2b76f56a74cf4720ebc8d87b2a451bb2f9c.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിലകൊണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാര്‍ട്ടി നയമെന്നും ഹസ്സന്‍ പറഞ്ഞു.
ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണ് . പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നേട്ടം വിവരിക്കാനുള്ള യാത്ര ധൂര്‍ത്താണ്. ജന സദസില്‍ മുഴുവന്‍ നടക്കുന്നത് പിരിവാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്വോട്ട വെച്ചാണ് പിരിവ്. കേരളീയത്തിനു ടെണ്ടറില്ലാതെ 27 കോടി രൂപയാണ് പൊടിക്കുന്നത്.
തലസ്ഥാനത്തെ വെള്ളക്കെട്ട് പോലും പരിഹരിക്കാതെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുസ്ലിം ലീഗ് വേദിയില്‍ ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ നിലപാട് തള്ളുന്നതാണ് എംഎം ഹസ്സന്റെ നിലപാട്.