'സുരേഷ് ​ഗോപി കളിക്കേണ്ട, പിണറായിയുടെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്'; കണ്ണൂരിൽ എസ്ഐയോട് കയർത്ത് എം.വിജിൻ എംഎൽഎ

ഉള്ളിൽ പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കേസെടുക്കാനായി ഉദ്യോഗസ്ഥർ വന്ന് പേരു ചോദിച്ചതായും എംഎൽഎ ആരോപിച്ചു.

author-image
Greeshma Rakesh
New Update
'സുരേഷ് ​ഗോപി കളിക്കേണ്ട, പിണറായിയുടെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്'; കണ്ണൂരിൽ എസ്ഐയോട് കയർത്ത് എം.വിജിൻ എംഎൽഎ

 

കണ്ണൂര്‍: കണ്ണൂരിൽ സമരത്തിനിടെ എസ്ഐയോട് കയർത്ത് സിപിഎം എംഎൽഎ. സിവിൽ സ്റ്റേഷൻ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെ കല്യാശേരി എംഎൽഎ എം.വിജിനാണ് എസ്ഐയോട് കയർത്തത്.സമരത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വിജിൻ.

സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എസ്ഐയോട് എംഎൽഎ പറഞ്ഞു.

മുൻകൂട്ടി അറിയിച്ചതിന് ശേഷവും സമരക്കാർ കലക്ടറേറ്റ് വളപ്പിൽ കടക്കുന്നത് തടയാൻ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഉള്ളിൽ പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കേസെടുക്കാനായി ഉദ്യോഗസ്ഥർ വന്ന് പേരു ചോദിച്ചതായും എംഎൽഎ ആരോപിച്ചു.

‘‘ഇയാളുടെ സുരേഷ് ഗോപി സ്റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട. ഇയാൾ ഒറ്റയൊരുത്തനാണ് കാരണം. ആരാണ് ഇയാളെ പൊലീസിൽ എടുത്തത്? ആദ്യം നമ്മൾ മാറാമെന്ന് പറഞ്ഞതല്ലേ? ഇയാളാരാ സുരേഷ് ഗോപി സ്റ്റൈൽ ഇവിടെ കാണിക്കാൻ. ഇയാളൊക്കെ എവിടുന്നാ എസ്ഐ ആയത്. പൊലീസിന് അപമാനം ഉണ്ടാക്കരുതെന്ന് പറ. ഇതു കേരളത്തിലെ പൊലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.’’– എസ്ഐയോട് വിജിൻ പറഞ്ഞു.

kerala police m vijin mla kannur Suresh Gopi