പ്രോട്ടോക്കോള്‍ പാലിച്ചില്ല; എംഎല്‍എയാണെന്ന് മനസ്സിലായ ശേഷവും മോശം പെരുമാറ്റം; എസ്‌ഐക്കെതിരെ നടപടിക്ക് സാധ്യത

കല്യാശേരി എം വിജിന്‍ എംഎഎയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷമീലിനെതിരെ നടപടിക്ക് സാധ്യത. ഷമീലിനു തെറ്റുപറ്റിയെന്നാണഅ എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

author-image
Web Desk
New Update
പ്രോട്ടോക്കോള്‍ പാലിച്ചില്ല; എംഎല്‍എയാണെന്ന് മനസ്സിലായ ശേഷവും മോശം പെരുമാറ്റം; എസ്‌ഐക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: കല്യാശേരി എം വിജിന്‍ എംഎഎയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷമീലിനെതിരെ നടപടിക്ക് സാധ്യത. ഷമീലിനു തെറ്റുപറ്റിയെന്നാണഅ എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് എസ്‌ഐയുടെ പെരുമാറ്റം. സ്ഥിതി വഷളാക്കിയത് എസ്‌ഐയുടെ പെരുമാറ്റമാണ്. എം വിജിന്‍ എംഎല്‍എയാണെന്ന് മനസിലായ ശേഷവും എസ്‌ഐ മോശമായി പെരുമാറിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ഷമീലിനെതിരെ നടപടിക്കു സാധ്യതയുണ്ട്. എംഎല്‍എ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.

കെജിഎന്‍എ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കലക്ട്രേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്‌ഐയുടെ ഭീഷണിയായിരുന്നു എംഎല്‍എയും പൊലീസും തമ്മിലുണ്ടായ തര്‍ക്കത്തിനു കാരണം.

kerala police kannur kerala news