/kalakaumudi/media/post_banners/1b80951bc004e70799edbf183ebb1a96a82e081f299ea4d5cd2edb5f0a512bf8.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയോട് അനുബന്ധിച്ച് ഭോപ്പാലില്‍ നടന്ന റോഡ് ഷോയില്‍ അദാനി-മോദി ബന്ധം ഉന്നയിച്ച് ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.
ബിജെപി ഭരണത്തില്‍ ഭിന്നിച്ച മധ്യപ്രദേശിലെ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി ജനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ കാണാനെത്തിയത്.
ഇത് കോണ്‍ഗ്രസിന് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. ഭോപ്പാലില്‍ ആകെയുള്ള ഏഴില്‍ നാല് സീറ്റും ബിജെപിയുടെ കൈവശമാണ് ഉള്ളത്. രാഹുലിന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി ഊര്‍ജ്ജം നല്‍കി.വിവിധ മണ്ഡലങ്ങളിലായി കിലോമീറ്ററുകള്‍ നീണ്ട റോഡ് ഷോയാണ് നടന്നത്.