ചൈനയില്‍ വന്‍ ഭൂചലനം; 80 കിലോമീറ്ററോളം തീവ്രത, ഡല്‍ഹിയിലും പ്രകമ്പനങ്ങള്‍

ചൈനയിലെ തെക്കന്‍ ഷിന്‍ജിയാങ്ങില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത്.

author-image
Athira
New Update
ചൈനയില്‍ വന്‍ ഭൂചലനം; 80 കിലോമീറ്ററോളം തീവ്രത, ഡല്‍ഹിയിലും പ്രകമ്പനങ്ങള്‍

ബെയ്ജിങ്; ചൈനയിലെ തെക്കന്‍ ഷിന്‍ജിയാങ്ങില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. 27 ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയര്‍ന്നതുമായ 14 തുടര്‍ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ചൈനയിലെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലുമുണ്ടായി.

Latest News mews updates