മഹാദേവ് ബെറ്റിങ് അഴിമതി കേസ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പണം നല്‍കിയിട്ടില്ലന്നെ് പ്രതി

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരായ മഹാദേവ് ബെറ്റിങ് അഴിമതി കേസില്‍ മൊഴി മാറ്റി പ്രതി അസിം ദാസ്. മുഖ്യമന്ത്രിക്ക് 508 കോടി നല്‍കിയെന്ന മൊഴിയാണ് പ്രതി മാറ്റിയത്.

author-image
Web Desk
New Update
മഹാദേവ് ബെറ്റിങ് അഴിമതി കേസ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പണം നല്‍കിയിട്ടില്ലന്നെ് പ്രതി

റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരായ മഹാദേവ് ബെറ്റിങ് അഴിമതി കേസില്‍ മൊഴി മാറ്റി പ്രതി അസിം ദാസ്. മുഖ്യമന്ത്രിക്ക് 508 കോടി നല്‍കിയെന്ന മൊഴിയാണ് പ്രതി മാറ്റിയത്. ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിയുടെ മൊഴി മാറ്റം. കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ഇ.ഡി ഡയറ്കടര്‍ക്ക് നല്‍കിയ കത്തില്‍ അസിം ദാസ് വ്യക്തമാക്കുന്നത്.

മഹാദേവ് ബെറ്റിങ് ആപിന് പിന്നിലെ ബുദ്ധികേന്ദ്രമായ ശുഭം സോണി തന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്ഗഢില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് ശുഭം സോണി തന്നോട് പറഞ്ഞു. ഇതിനുള്ള പണവും സംഘടിപ്പിക്കാമെന്ന് സോണി പറഞ്ഞു. തുടര്‍ന്ന് താന്‍ സോണിയുടെ നിര്‍ദേശപ്രകാരം റായ്പൂര്‍ വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തിലെത്തിയ തന്നോട് പാര്‍ക്കിങ്ങിലുള്ള കാറെടുത്ത് ഹോട്ടലിലേക്ക് പോകാന്‍ സോണി പറഞ്ഞു. ഹോട്ടലിലെത്തി കാര്‍ പാര്‍ക്ക് ചെയ്ത് റൂമിലേക്ക് പോയി. ഇതിനിടയില്‍ ആരോ തന്റെ കാറില്‍ പണം കൊണ്ടു വെക്കുകയായിരുന്നുവെന്നും പിന്നാലെയെത്തിയ ഇ.ഡി സംഘം ഹോട്ടല്‍ മുറിയില്‍ വെച്ച് അറസ്റ്റ് ചെയ്തുവെന്നും അസിംദാസ് പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയക്കാരനും പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷിലെഴുതിയ മൊഴിയില്‍ ഇ.ഡി സംഘം നിര്‍ബന്ധിച്ചു ഒപ്പുവെപ്പിച്ചുവെന്നും അസിം ദാസ് ഇ.ഡി ഡയറ്കടര്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

national news Latest News