മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

author-image
Athira
New Update
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപമാണ് സംഭവം. ആക്രമണത്തിനുപിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാസര്‍ അബ്ദുള്‍ റഹ്മാന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Latest News kerala news news updates