തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം: ഒരു മരണം, 16 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

By Greeshma Rakesh.12 02 2024

imran-azhar

 


കൊച്ചി∙ തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായി.സ്ഫോടനത്തിൽ ഒരുമരണം. ഒരു സ്ത്രീയടക്കം 16 പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു പേരുടെ നിലഗുരുതരമെന്നാണ് വിവരം.4 പേരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി.പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉൾപ്പെടെ തകർന്നു.

 

 

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സ്ഫോടനാവിശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേയ്ക്ക് തെറിച്ചുവീണു.രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

OTHER SECTIONS