/kalakaumudi/media/post_banners/0fa7d423e27fb2e48ca3d7f40d3ce633f6f1729ee9dd211bab357b96516b0022.jpg)
മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ.പന്തല്ലൂർ സ്വദേശി മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അബൂബക്കർ തഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടംശ്രമിച്ചിട്ടുണ്ടെന്ന് ശ്രമിച്ചിട്ടുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് മഞ്ചേരി സ്വദേശിനി തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ വീട്ടുകാർ മരണവിവരം തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു.
ഗാർഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് അസ്വാഭാവിക മരണത്തിനു പാണ്ടിക്കാട് പൊലീസ് കേസെടുത്തു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി.
വിദേശത്തുള്ള ഭർത്താവ് നിസാർ വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാട്ടിലെത്തിയത്.രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ നാല് മക്കളാണ് ഇരുവർക്കുമുള്ളത്.