ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി; മൃതദേഹം പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കി

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കി. തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണ് കൊല്ലപ്പെട്ടത്.

author-image
Web Desk
New Update
ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി; മൃതദേഹം പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കി

ന്യൂഡല്‍ഹി: മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കി. തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണ് കൊല്ലപ്പെട്ടത്.

ല്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ സുജാതന്‍ ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപമാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്.

വീട്ടിന് സമീപമുള്ള പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.

malayali kerala delhi police