ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് പാക്കിസ്ഥാനികള്‍ക്കെതിരെ കേസ്.

author-image
Athira
New Update

തിരുവനന്തപുരം; ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് പാക്കിസ്ഥാനികള്‍ക്കെതിരെ കേസ്. പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് കൊലപ്പെടുത്തിയത്.

ദുബായിലെ ട്രേഡിങ് കമ്പനിയില്‍ പിആര്‍ഒ ആണ് അനില്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രകാശിന്റെ നിര്‍ദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനില്‍ പാക്കിസ്ഥാന്‍ സ്വദേശിക്കൊപ്പം പോവുകയതില്‍ മടങ്ങിവന്നില്ല. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്.

അനിലിനെ കാണാനില്ലെന്ന പരാതി കൊടുത്തതിനു പിന്നാലെ അന്വേഷണം ആരംഭിച്ചത്.കേസ് കൊടുക്കാനും അന്വേഷണത്തിനും പ്രകാശിനും ഓഫിസ് ജീവനക്കാര്‍ക്കും ഒപ്പം പ്രതിയായ പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരന്‍ നാട്ടിലേക്ക് കടന്നുകളഞ്ഞു.

news updates kerala news Latest News