/kalakaumudi/media/post_banners/74fa5dfb7dd23de4c1495660243907aeeeab3d921dac0891ac24c899195a831b.jpg)
തിരുവനന്തപുരം: മലയാളികളുടെ ലോകത്തിന് അതിരുകളില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കൃത്യതയും വിശ്വസ്തരും ആത്മാര്‍ത്ഥതയുള്ളവരുമാണ്. കര്‍ണാടക കേരളത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം, എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകവെ അദ്ദേഹം പറഞ്ഞു.
സരോദ് മാന്ത്രികന്‍ പദ്മ വിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാന്‍ മുഖ്യാതിഥിയായിരുന്നു. സംഗീതത്തിനുമതമില്ലെന്നും ലോകത്ത് അനുകമ്പയുള്ളവരെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്‍. രാമചന്ദ്രന്‍ ഫൗണ്ടേഷന്റെ പൊതു പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം ഡോ ശശി തരൂര്‍ എം പിക്ക് ഡി കെ ശിവകുമാര്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചടങ്ങില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, മുന്‍ മന്ത്രി ബാബു ദിവാകരന്‍, മാധ്യമപ്രവര്‍ത്തകന്‍ പി പി ജെയിംസ്, കവി പ്രഭാവര്‍മ്മ എന്നിവരും പങ്കെടുത്തു.