തിരുവനന്തപുരം സ്വദേശി ആര്‍ക്കിടെക്ട് അമേരിക്കയില്‍ പൊള്ളലേറ്റ് മരിച്ചു

അമേരിക്കയില്‍ തിരുവനന്തപുരം സ്വദേശി പൊള്ളലേറ്റ് മരിച്ചു. ആര്‍ക്കിടെക്ടായ രാജേഷ് കൃഷ്ണന്‍കുട്ടി (40) ആണ് കന്‍സാസ് സിറ്റിയിലെ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

author-image
Web Desk
New Update
തിരുവനന്തപുരം സ്വദേശി ആര്‍ക്കിടെക്ട് അമേരിക്കയില്‍ പൊള്ളലേറ്റ് മരിച്ചു

കന്‍സാസ് സിറ്റി: അമേരിക്കയില്‍ തിരുവനന്തപുരം സ്വദേശി പൊള്ളലേറ്റ് മരിച്ചു. ആര്‍ക്കിടെക്ടായ രാജേഷ് കൃഷ്ണന്‍കുട്ടി (51) ആണ് കന്‍സാസ് സിറ്റിയിലെ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 4 നാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും രാജേഷ് പൊള്ളലേറ്റ് മരിച്ചിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് കന്‍സാസ് സിറ്റിയിലെ ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ രാജേഷ് അമേരിക്കയില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ്.

architect malayali united states