/kalakaumudi/media/post_banners/2f119418b80cee7deee24cd3c63483b10872c59360f13fd7a9cef85ff0d791c9.jpg)
കൊച്ചി: വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലായി കോട്ടയം മാന്നാനം പാട്ടശ്ശേരിയില്‍ മറിയാമ്മ തോമസ് ചുമതലയേറ്റു.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിലെ 1994 ബാച്ച് ഓഫീസറാണ് മറിയാമ്മ തോമസ്. മുന്‍പ് കര്‍ണാടക, കേരളം, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഷില്ലോങ് ആസ്ഥാനമായ പോസ്റ്റല്‍ സര്‍ക്കിളില്‍ മേഘാലയ, അരുണാചല്‍പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ 4478 പോസ്റ്റ് ഓഫീസുകളാണുള്ളത്.
ഭര്‍ത്താവ് ബെന്നി ജോസഫ് കുറുവിലങ്ങാട് ദേവിമാതാ കോളേജിലെ പ്രഫസറായിരുന്നു.