കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; തമിഴ്നാട്ടിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

By Greeshma Rakesh.08 12 2023

imran-azhar

 

 

ചെന്നൈ : തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

 

പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. വറ്റിവരണ്ട പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

 

 

OTHER SECTIONS